'തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; വന്‍ അഴിച്ചുപണി നടത്തും' എം കെ സ്റ്റാലിന്‍
പാര്‍ട്ടിയില്‍ എല്ലാവരും പ്രധാനപ്പെട്ടവരാണെന്നും പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കി.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഒരാള്‍ മറ്റൊരാളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും വിജയത്തിന്റെ ക്രെഡിറ്റ് എടുക്കുമ്പോള്‍ തോല്‍വിയുടെ ഉത്തരവാദിത്തവും താന്‍ തന്നെ ഏറ്റെടുക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം നേടിയ വിജയത്തെ ഒരു 'മായാ സുനാമി' എന്നാണ് സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. ഇത് തമിഴ്നാടിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വലിയ നാശമുണ്ടാക്കിയെന്നും ഈ സുനാമിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ജില്ലാ സെക്രട്ടറിമാര്‍ വഴി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ എല്ലാവരും പ്രധാനപ്പെട്ടവരാണെന്നും പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതൊരു തിരഞ്ഞെടുപ്പ് തരംഗം മാത്രമാണെന്നും ഡിഎംകെയ്ക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സൂര്യന്‍ ഒരിക്കലും അസ്തമിക്കില്ലെന്നും തമിഴ്നാട് രാഷ്ട്രീയത്തില്‍ അത് വീണ്ടും ഉദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)

