'ഭാരതീയനായി മാത്രമാണ് താന്‍ സംസാരിച്ചത്'; വിദേശ രാജ്യങ്ങളില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചെന്ന് ശശി തരൂര്‍

sasi tharoor
sasi tharoor

പനാമ, ഗയാന, കൊളംബിയ, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തിയത്.

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും അവരുടെ പിന്തുണ ലഭിച്ചെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഒരു ഭാരതീയനായി മാത്രമാണ് താന്‍ സംസാരിച്ചതെന്നും ഭാരതത്തിന് വേണ്ടി സംസാരിക്കുകയായിരുന്നു തന്റെ കടമ. ആ കടമ പൂര്‍ത്തിയാക്കിയെന്നും മടങ്ങിയെത്തിശേഷം ശശി തരൂര്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.

tRootC1469263">

പനാമ, ഗയാന, കൊളംബിയ, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തിയത്. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ വൈകിട്ട് റിപ്പോര്‍ട്ട് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോള്‍ പറയാനില്ല. വിവാദങ്ങള്‍ക്ക് മറുപടി സമയമാകുമ്പോള്‍ പറയുമെന്നും ശശി തരൂര്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റിനെ കാണാന്‍ കഴിഞ്ഞില്ലയെന്നും വൈസ് പ്രസിഡന്റിനെ അടക്കമുള്ളവരെ കണ്ടുവെന്നും ശശി തരൂര്‍ പറഞ്ഞു. തങ്ങളോട് സംസാരിക്കുമ്പോള്‍ ആരും വ്യാപാരത്തിന്റെ കാര്യമോ മധ്യസ്ഥതയുടെ കാര്യമോ പറഞ്ഞില്ലയെന്നും തരൂര്‍ പറഞ്ഞു.

Tags