'വിമാനത്താവളത്തില്‍ എന്നെ അറസ്റ്റ് ചെയ്‌തേക്കാം, എന്തുവന്നാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല'; അഭിജീത് ദിപ്‌കെ

abhijith

അറസ്റ്റിനെ ഭയമില്ല. സമാധാനപരമായി സമരം നടത്താനാണ് ആഗ്രഹിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കാതെ പിന്‍വാങ്ങില്ലെന്നും ദിപ്‌കെ വ്യക്തമാക്കി.

ജന്തര്‍ മന്തര്‍ 2.0 സമരം നയിക്കാന്‍ സിജെപി നേതാക്കള്‍ രാവിലെ മുംബൈയില്‍ നിന്നും ദില്ലിയിലെത്തും. അഭിജീത് ദിപ്‌കെ, അശുതോഷ് റാങ്ക, സൌരവ് ദാസ് തുടങ്ങിയ നേതാക്കള്‍ രാവിലെ 10.15ന് ആണ് എത്തുക. വിമാനത്താവളത്തില്‍ നിന്നും നേരെ ജന്തര്‍ മന്തറിലേക്ക് പോകാനാണ് തീരുമാനം. എന്നാല്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്‌തേക്കാം എന്ന് അഭിജീത് ദിപ്‌കെ പറഞ്ഞു. 

അറസ്റ്റിനെ ഭയമില്ല. സമാധാനപരമായി സമരം നടത്താനാണ് ആഗ്രഹിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കാതെ പിന്‍വാങ്ങില്ലെന്നും ദിപ്‌കെ വ്യക്തമാക്കി. തനിക്കെതിരെ യുഎപിഎയോ ദേശീയ സുരക്ഷാ നിയമമോ ചുമത്തിയാലും ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങില്ല. രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കണം എന്നതാണ് ആവശ്യമെന്നും അഭിജീത് ദിപ്‌കെ വ്യക്തമാക്കി.

Tags