ലൈംഗിക ഉദേശ്യമില്ലാതെ 'ഐ ലവ് യൂ' എന്ന് പറയാം, കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

COURT
COURT

ട്യൂഷന്‍ കഴിഞ്ഞ മടങ്ങുന്ന വഴിയില്‍ തങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ യുവാവ് തടഞ്ഞു നിര്‍ത്തി 'ഐ ലവ് യൂ' പറഞ്ഞുവെന്നും നിര്‍ബന്ധിച്ച് പേര് പറയിപ്പിച്ചുവെന്നുമാണ് കേസ്.

ലൈംഗിക ഉദേശ്യത്തോടെ അല്ലാതെ 'ഐ ലവ് യൂ' എന്ന് പറയുന്നത് പീഡന കുറ്റമായി കാണാനാകില്ലായെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നിര്‍ണായക വിധി. ജസ്റ്റിസ് ഊര്‍മിള ഫാല്‍ക്കെയാണ് നാഗ്പൂര്‍ ബെഞ്ചില്‍ വിധി പറഞ്ഞത്.

tRootC1469263">

2015 ഒക്ടോബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ട്യൂഷന്‍ കഴിഞ്ഞ മടങ്ങുന്ന വഴിയില്‍ തങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ യുവാവ് തടഞ്ഞു നിര്‍ത്തി 'ഐ ലവ് യൂ' പറഞ്ഞുവെന്നും നിര്‍ബന്ധിച്ച് പേര് പറയിപ്പിച്ചുവെന്നുമാണ് കേസ്. എന്നാല്‍ ഐ ലവ് യൂ എന്ന് പറഞ്ഞതിന് പിന്നില്‍ ലൈംഗിക ഉദേശ്യമില്ലെങ്കില്‍ കുറ്റമാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Tags