ഉഗാദി, ശിവരാത്രി തുടങ്ങിയ ഉത്സവങ്ങളില്‍ താന്‍ മാംസം കഴിക്കാറുണ്ട്, ബജറ്റ് രാഹുകാലത്തിലും ഗുളിക കാലത്തിലും അവതരിപ്പിച്ചിട്ടുണ്ട് ; ബജറ്റ് ചര്‍ച്ചയില്‍ സിദ്ധരാമയ്യ

Siddaramaiah

'രാഹുകാല'ത്തിലാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആര്‍ അശോക മുഖ്യമന്ത്രിയോട് ചൂണ്ടിക്കാട്ടിയപ്പോള്‍, 'രാഹു കാല'ത്തിന് മുമ്പ് ബജറ്റ് അവതരിപ്പിക്കാന്‍ ചിലര്‍ തന്നോട് ഉപദേശിച്ചതായി സിദ്ധരാമയ്യ പറഞ്ഞു.

എപ്പോഴും യുക്തിസഹമായ ചിന്ത, സാമൂഹിക നീതി, സമത്വം എന്നിവ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും കര്‍മ്മ സിദ്ധാന്തത്തെ എതിര്‍ത്തിരുന്നുവെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉഗാദി, ശിവരാത്രി തുടങ്ങിയ ഉത്സവങ്ങളില്‍ താന്‍ മാംസം കഴിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 'രാഹുകാല'ത്തിലാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആര്‍ അശോക മുഖ്യമന്ത്രിയോട് ചൂണ്ടിക്കാട്ടിയപ്പോള്‍, 'രാഹു കാല'ത്തിന് മുമ്പ് ബജറ്റ് അവതരിപ്പിക്കാന്‍ ചിലര്‍ തന്നോട് ഉപദേശിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍, താന്‍ രാഹുകാലത്തിലോ ഗുളികകാലത്തിലോ വിശ്വസിക്കുന്നില്ല, പക്ഷേ ഒരു ജനാധിപത്യ വ്യക്തി എന്ന നിലയില്‍ അവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. 

മുന്‍പ് രാഹുകാലത്തിലും ഗുളിക കാലത്തിലും താന്‍ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുകാലം, ഗുളികകാലം, യമഗന്ധകാലം, സൂര്യഗ്രഹണം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നില്ല. ഉത്സവങ്ങളില്‍ ആളുകള്‍ സസ്യേതര ഭക്ഷണം ഒഴിവാക്കുന്നു. പക്ഷേ ശിവരാത്രിയില്‍ ഞാന്‍ ആട്ടിറച്ചി കഴിച്ചു. അതില്‍ തെറ്റൊന്നുമില്ല. എല്ലാ ദിവസവും ഒരുപോലെയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ തന്നെ, ദൈവികതയെ സര്‍വ്വവ്യാപിയായും കാണുന്നുവെന്നും അത് ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags