രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം ജനം വിശ്വസിക്കുമെന്ന് കരുതുന്നില്ല ; ധനമന്ത്രി ബാലഗോപാല്‍

rahul gandhi

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നത് സര്‍ക്കാര്‍ സഹായത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രഖ്യാപനങ്ങളില്‍ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രഖ്യാപനങ്ങള്‍ ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നും ജനങ്ങള്‍ അത് വിശ്വസിക്കും എന്ന് കരുതുന്നില്ലയെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
18 മാസം ക്ഷേമ പെന്‍ഷന്‍ കൊടുക്കാതിരുന്നവര്‍ ആണ് യുഡിഎഫ്. യുഡിഎഫ് കാലത്ത് കെഎസ്ആര്‍ടിസി ബസ് ഓടിയിരുന്നില്ല. ഓടാത്ത ബസ്സില്‍ സൗജന്യം കൊടുക്കുമെന്ന് പറയുന്നതാണ് യുഡിഎഫ് ചെയ്യുന്നതെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നത് സര്‍ക്കാര്‍ സഹായത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.

tRootC1469263">

എന്തും സ്വപ്നം കാണാനും പറയാനും കഴിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അത് നടത്തേണ്ട എന്ന നിലപാട് ആണ് യുഡിഎഫ് കാണിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. ഒരിക്കലും വാക്കുപാലിക്കാത്ത മുന്നണി എന്ന പേരുദോഷം നേരത്തെ യുഡിഎഫിന് ഉണ്ടെന്നും യുഡിഎഫിന്റെ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ വെച്ച് ഇത് വിശ്വസിപ്പിക്കാന്‍ വേറൊരു ജാഥ നടത്തേണ്ടിവരുമെന്നും മന്ത്രി പരിഹസിച്ചു.

ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് എല്‍ഡിഎഫ് പ്ലാന്‍ ചെയ്ത് ചെയ്യുന്നത്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. 62 ലക്ഷം കുടുംബങ്ങളില്‍ ക്ഷേമപെന്‍ഷന്‍ എത്തുന്നുണ്ട്. കേന്ദ്രം സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചിട്ടും അത് മുടക്കിയിട്ടില്ലയെന്നും മന്ത്രി പറഞ്ഞു.

Tags