'നാല്‍പത് വയസുള്ള ഭർത്താവിനൊപ്പം ഒത്തുപോവാനാവുന്നില്ല'; കാമുകനൊപ്പം പോകാൻ 19കാരിക്ക് കോടതി അനുമതി
ഭർത്താവുമായി 21 വയസ് വ്യത്യാസം ഉണ്ടെന്നും ഇത് ദമ്ബതികളെന്ന നിലയിലുള്ള ബന്ധത്തെ സാരമായി ബാധിക്കുന്നുവെന്നും പലപ്പോഴും അപമാനിതയായി അനുഭവപ്പെടുന്നുവെന്നുമാണ് 19കാരി കോടതിയെ അറിയിച്ചത്.
ഭോപ്പാൽ : മധ്യപ്രദേശിലെ ഗ്വാളിയോറിൽ നാല്‍പത് വയസുള്ള ഭർത്താവിനൊപ്പം ഒത്തുപോവാനാവാത്ത 19കാരിയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് കോടതി.ഗ്വാളിയോർ ബെഞ്ചാണ് 19കാരിയായ വിവാഹിതയെ കാമുകനൊപ്പം പോകാൻ അനുവദിച്ചത്. ജസ്റ്റിസ് ആനന്ദ് പാഥക്, ജസ്റ്റിസ് പുഷ്പേന്ദ്ര യാദവ് എന്നിവർ 19കാരിയെ പങ്കാളിക്കൊപ്പം അയച്ചത്. ആറ് മാസത്തോളം കോടതി 19കാരിയേയും പങ്കാളിയേയും നിരീക്ഷിക്കുമെന്നും കോടതി വ്യക്ത
ഭാര്യയെ അനുജ് കുമാർ എന്നയാള്‍ തടഞ്ഞുവയ്ക്കുന്നതായി ആരോപിച്ചാണ് 19കാരിയുടെ ഭർത്താവ് ഹേബിയസ് കോർപ്പസ് ഫയല്‍ ചെയ്തത്. പൊലീസ് യുവതിയെ കണ്ടെത്തി കോടതിക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു
കൌണ്‍സിലിംഗ് അടക്കമുള്ള കോടതി നടപടികള്‍ക്ക് ശേഷവും പങ്കാളിക്കൊപ്പം പോകണമെന്ന് യുവതി നിലപാട് തുടർന്നതോടെയാണ പ്രായപൂർത്തിയായ യുവതിയുടെ തീരുമാനം എടുക്കാനുള്ള അവകാശത്തിനൊപ്പം കോടതി നിന്നത്.
ഭർത്താവുമായി 21 വയസ് വ്യത്യാസം ഉണ്ടെന്നും ഇത് ദമ്ബതികളെന്ന നിലയിലുള്ള ബന്ധത്തെ സാരമായി ബാധിക്കുന്നുവെന്നും പലപ്പോഴും അപമാനിതയായി അനുഭവപ്പെടുന്നുവെന്നുമാണ് 19കാരി കോടതിയെ അറിയിച്ചത്. തീരുമാനത്തില്‍ പുനർ ചിന്തനം നടത്താൻ കോടതി സമയം നല്‍കിയെങ്കിലും 19കാരി പങ്കാളിക്കൊപ്പം പോകണമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
.jpg)


