ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ ; ദയാവധത്തിന് അനുമതി തേടി യുവാവ്
പട്ടേലിൻ്റെയും ഭാര്യയുടെയും മൂന്നാമത്തെ വിവാഹമാണിത്. 2024 നവംബർ 14 നാണ് ഇവർ വിവാഹിതരായത്
സൂറത്ത്: ഗുജറാത്തിൽ ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് യുവാവ് ദയാ മരണത്തിന് അനുമതി തേടി. സൂറത്ത് സ്വദേശിയായ കിരിത് പട്ടേലാണ് തനിക്ക് ദയാ മരണത്തിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത്.പട്ടേലിൻ്റെയും ഭാര്യയുടെയും മൂന്നാമത്തെ വിവാഹമാണിത്. 2024 നവംബർ 14 നാണ് ഇവർ വിവാഹിതരായത്
ദാമ്പത്യ ജീവിതത്തിലെ പീഡനം കാരണം ജീവിക്കാൻ താത്പര്യമില്ലെന്നാണ് യുവാവ് പറയുന്നത്. ഭാര്യയുമായി എന്നും തർക്കങ്ങളാണെന്നും നിരന്തര പീഡനത്തിന് ഇരയാണെന്നുമാണ് യുവാവ് ആരോപിക്കുന്നു.
നടപടി സ്വീകരിക്കണമെന്ന് അധികാരികളോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പട്ടേൽ പറഞ്ഞു. നിലവിലെ ഭാര്യയെ കൊള്ളക്കാരി എന്നാണ് പട്ടേൽ വിശേഷിപ്പിക്കുന്നത്. വിവാഹ മോചനത്തിനായി വലിയ തുകയാണ് ആവശ്യപ്പെടുന്നതെന്നും അദേഹം പറഞ്ഞു. ഭാര്യ അവരുടെ മുൻ ഭർത്തക്കാന്മാരിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയതായി ആരോപണമുണ്ടെന്നും അദേഹം പറഞ്ഞു.
.jpg)

