തനിക്കെതിരെ രഹസ്യാന്വേഷണ ഏജന്സികളുടെ നിരീക്ഷണമുണ്ട്, ഡല്ഹി പോലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്ന് അഭിജിത് ദീപ്കെ
ദേശീയ പതാക വീശുന്നത് തടയുന്ന ഡല്ഹി പൊലീസ് നിലപാടിനെ ശക്തമായി വിമര്ശിച്ചു
തനിക്കെതിരെ രഹസ്യാന്വേഷണ ഏജന്സികളുടെ നിരീക്ഷണമുണ്ടെന്നും ഡല്ഹി പോലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്നും സി.ജെ.പി സ്ഥാപകന് അഭിജീത് ദീപ്കെ ആരോപിച്ചു. കോക്ക്റോച്ച് ജനതാ പാര്ട്ടി ആഹ്വാനം ചെയ്ത 'തിരംഗ മാര്ച്ച്' നടക്കാനിരിക്കെയാണ് ആരോപണം. വോട്ടര് പട്ടിക പരിഷ്കരണത്തിലെ അപാകതകള് ആരോപിച്ച് ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം തുടരുന്നത്.
നരേന്ദ്ര മോദിയുടെ റാലിയില് ത്രിവര്ണ്ണ പതാക വീശിയാല് ആ റാലി റദ്ദാക്കുമോ എന്ന് ചോദിച്ച അഭിജീത് ദീപ്കെ, ദേശീയ പതാക വീശുന്നത് തടയുന്ന ഡല്ഹി പൊലീസ് നിലപാടിനെ ശക്തമായി വിമര്ശിച്ചു. ദേശീയ പതാക ഉയര്ത്തുന്നവരെയും വഹിക്കുന്നവരെയും അറസ്റ്റ് ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത അദ്ദേഹം, സര്ക്കാരിന്റെ ഇത്തരം നീക്കങ്ങളെ രൂക്ഷമായി അപലപിച്ചു.
.jpg)


