മറുപടി പറയാന്‍ ബാധ്യസ്ഥരാണ്, ക്ഷമ ചോദിക്കുന്നു; വീഴ്ചയില്‍ നിന്ന് പാഠം പഠിച്ച് തിരിച്ചു വരും; ഇന്‍ഡിഗോ ചെയര്‍മാന്‍

indigo chairman
indigo chairman

വിഷയത്തില്‍ ഇതാദ്യമായാണ് ഇന്‍ഡിഗോ ബോര്‍ഡ് ചെയര്‍മാന്റെ പ്രതികരണം വരുന്നത്.

വിമാന സര്‍വീസുകള്‍ താളംതെറ്റിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകളില്‍ ഖേദപ്രകടനവുമായി ഇന്‍ഡിഗോ ചെയര്‍മാന്‍ വിക്രം സിങ് മേഹ്ത. യാത്രക്കാരോട് ക്ഷമ ചോദിച്ച അദ്ദേഹം യാത്രക്കാരുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് വ്യക്തമാക്കി. വിഷയത്തില്‍ ഇതാദ്യമായാണ് ഇന്‍ഡിഗോ ബോര്‍ഡ് ചെയര്‍മാന്റെ പ്രതികരണം വരുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

tRootC1469263">

വിഷയത്തിന്റെ മൂലകാരണം കണ്ടെത്തുന്നതിനായി ഇന്‍ഡിഗോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പുറത്തുനിന്ന് സാങ്കേതിക വിദഗ്ധരെ എത്തിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങളില്‍ ഉപഭോക്താക്കളോടും സര്‍ക്കാരിനോടും ഓഹരി ഉടമകളോടും ജീവനക്കാരോടും മറുപടി പറയാന്‍ ഇന്‍ഡിഗോ ബാധ്യസ്ഥരാണ്. നിങ്ങളുടെ പ്രതീക്ഷകളെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ല. ക്ഷമ ചോദിക്കുന്നു, അദ്ദേഹം വ്യക്തമാക്കി.

ഇന്‍ഡിഗോ പൈലറ്റുമാരുടെ എണ്ണം ബോധപൂര്‍വ്വം കുറച്ചുവെന്ന ആരോപണം അദ്ദേഹം തള്ളി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ക്രൂ ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ പരിഷ്‌കരിച്ചതിനെ തുടര്‍ന്നുണ്ടായ ആള്‍ ക്ഷാമമാണ് ഇന്‍ഡിഗോയിലെ പ്രതിസന്ധിക്ക് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും പൈലറ്റുമാര്‍ക്ക് ആവശ്യമായ വിശ്രമം അനുവദിക്കുന്നതിനും പുതിയ പരിഷ്‌കരണം നടപ്പാക്കിയത് എന്നാല്‍ ഇതിന് പിന്നാലെ ഇന്‍ഡിഗോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയായിരുന്നു. പുതിയ ഡിജിസിഎ നിയമപ്രകാരം ഇന്‍ഡിഗോയ്ക്ക് ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലുണ്ടായ വീഴ്ചയാണ് ഒരാഴ്ചയിലേറെ നീണ്ട വ്യാപകമായ വിമാനസര്‍വീസ് റദ്ദാക്കലുകള്‍ക്കും വൈകലുകള്‍ക്കും വഴിവെച്ചത്.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഇന്‍ഡിഗോ ചെയര്‍മാന്‍ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ പ്രധാനപ്പെട്ടതാണ്. ഡിജിസിഎയുടെ പൈലറ്റ് ചട്ടങ്ങള്‍ മറികടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ ഉണ്ടായ പ്രതിസന്ധിയില്‍ ബോര്‍ഡിന് ഒരു പങ്കും ഇല്ല. വീഴ്ചയില്‍ നിന്ന് പാഠം പഠിച്ച് തിരിച്ചു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags