ഞാന്‍ പോകുന്നു, മരണ ശേഷം മറ്റൊരു വിവാഹം കഴിക്കണം'; കുറിപ്പെഴുതിയ ശേഷം പതിനെട്ടാം നിലിയില്‍ നിന്നും ചാടി യുവതിയും ആറു വയസ്സുള്ള മകനും മരിച്ചു
രാജസ്ഥാന്‍ സ്വദേശികളായ കുടുംബം കഴിഞ്ഞ രണ്ടുവര്‍ഷമായി കെട്ടിടത്തിന്റെ ഏഴാം നിലയിലായിരുന്നു താമസം
ഫ്‌ലാറ്റ് സമുച്ചയത്തിന്റെ പതിനെട്ടാം നിലയില്‍നിന്ന് ചാടി യുവതിയും ആറു വയസ്സുള്ള മകനും മരിച്ചു. പിംപ്രി -ചിഞ്ച്വാഡിലെ തെര്‍ഗാവ് തെരുവിലുള്ള 'സിഗ്‌നേച്ചര്‍ പാര്‍ക്ക്' സൊസൈറ്റിയില്‍ താമസിക്കുന്ന ഏക്താ ഭാംഗ്‌ഡെ (33), മകന്‍ മാധവ് ഭാംഗ്‌ഡെ (6) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6:30 ഓടെയായിരുന്നു ദാരുണമായ സംഭവം. രാജസ്ഥാന്‍ സ്വദേശികളായ കുടുംബം കഴിഞ്ഞ രണ്ടുവര്‍ഷമായി കെട്ടിടത്തിന്റെ ഏഴാം നിലയിലായിരുന്നു താമസം. ഏക്തയുടെ ഭര്‍ത്താവ് മനോജ് ഭാംഗ്‌ഡെ (35) യെരവാഡയിലെ പ്രമുഖ ഐ.ടി കമ്പനിയിലെ ജീവനക്കാരനാണ്.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ മനോജ് ജോലിക്ക് പോയിരുന്നു. വൈകുന്നേരം സൊസൈറ്റിയിലെ ഡക്ട് ഭാഗത്തുനിന്ന് വന്‍ ശബ്ദം കേട്ട് ഓടിയെത്തിയ താമസക്കാരാണ് ഏക്തയെയും മകനെയും രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. യുവതിയും മകനും ലിഫ്റ്റില്‍ പതിനെട്ടാം നിലയിലേക്ക് പോകുന്നത് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചാടുന്നതിന് മുന്‍പ് ഇവര്‍ ചെരിപ്പുകള്‍ അഴിച്ചു വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീട്ടില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. യുവതിക്ക് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നട്ടെല്ലിന് ഗുരുതരമായ അസുഖമുണ്ടായിരുന്നു. തന്റെ മരണശേഷം ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കണമെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്. വാക്കഡ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
.jpg)

