'എനിക്ക് വേണ്ടി പോരടിച്ച് നിങ്ങള്‍ വിഷമിക്കുന്നത് കണ്ട് ഞാനും വേദനിക്കുകയാണ്'; വിവാദങ്ങളില്‍ പ്രതികരിച്ച് വിജയ്

VIJAY

നിങ്ങള്‍ വിഷമിക്കരുത്. വിഷമിക്കാന്‍ ഒന്നുമില്ല'- വിജയ് പറഞ്ഞു.

വിവാദങ്ങളിലും വിമര്‍ശനങ്ങളിലും പ്രതികരിച്ചിരിച്ച് നടന്‍ വിജയ്. ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്ത വിവരം പുറത്ത് വന്നതിന് പിന്നാലെ വിജയ് നടി തൃഷയ്ക്കൊപ്പം ഒരു വിവാഹറിസപ്ഷനില്‍ പങ്കെടുത്തത് അടുത്ത വിവാദത്തിനും തിരികൊളുത്തി. ഈ സാഹചര്യത്തില്‍ ലോക വനിതാ ദിനത്തില്‍ മമ്മലപ്പുരത്ത് നടന്ന ആഘോഷങ്ങളില്‍ പങ്കെടുത്ത് വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുകയും തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തത്. 

tRootC1469263">

തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ആരും വേദനിക്കരുതെന്നാണ് തന്നെ പിന്തുണയ്ക്കുന്നവരോടായി വിജയ് പറഞ്ഞത്.

'ഈയിടെയായി, കുറച്ച് പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. എനിക്ക് വേണ്ടി പോരടിച്ച് നിങ്ങള്‍ വിഷമിക്കുന്നതായി ഞാന്‍ കാണുന്നു. നിങ്ങള്‍ വേദനിക്കുന്നത് കണ്ട് ഞാനും വേദനിക്കുകയാണ്. നിങ്ങള്‍ വിഷമിക്കരുത്. വിഷമിക്കാന്‍ ഒന്നുമില്ല'- വിജയ് പറഞ്ഞു.

Tags