ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം
Mar 13, 2025, 18:40 IST


ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. നേപ്പാൾ സ്വദേശിയായ നാലര വയസ്സുകാരൻ സുരേന്ദർ ആണ് അപകടത്തിൽ മരിച്ചത്. അപ്പാർട്ട്മെന്‍റ് സെക്യൂരിറ്റി ജീവനക്കാരന്‍റെ മകനാണ് അപകടത്തിൽ മരിച്ച സുരേന്ദർ.
ഗ്രില്ലുകളുള്ള ലിഫ്റ്റ് കുഞ്ഞ് തന്നെ വലിച്ചടയ്ക്കുകയും, ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. മകനെ കാണാതിരുന്ന മാതാപിതാക്കൾ കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.