ഭര്‍ത്താവ് ഒന്നു തല്ലിയാല്‍ ക്രൂരതയാവില്ലെന്നും ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്നും ഗുജറാത്ത് ഹൈക്കോടതി

court

തുടര്‍ച്ചയായ തല്ലും പീഡനവും മൂലം ജീവിതം അസഹനീയമായതിന് തെളിവുണ്ടെങ്കിലേ ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കൂ.

ഭര്‍ത്താവ് ഒന്നു തല്ലിയാല്‍ ക്രൂരതയാവില്ലെന്നും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കൂടുതല്‍ തെളിവുകള്‍ വേണമെന്നും ഗുജറാത്ത് ഹൈക്കോടതി. രാത്രിയില്‍ വൈകിയെത്തിയതിനെ ചോദ്യംചെയ്ത ഭാര്യയുമായി വഴക്കുക്കൂടുന്നത് അസാധാരണമല്ലെന്നും അതിനെ ക്രൂരതയായി കണക്കാക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

tRootC1469263">

വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ 23കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ കീഴ്‌ക്കോടതി ഏഴുവര്‍ഷം തടവിന് ശിക്ഷിച്ച ഭര്‍ത്താവിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് ഗീതാ ഗോപിയുടെ നിരീക്ഷണം. ഭാര്യ സ്വന്തംവീട്ടില്‍ ഒരു ദിവസം കൂടുതല്‍ തങ്ങിയതിന്റെ പേരില്‍ ഭര്‍ത്താവ് ഒന്നുതല്ലിയത്‌കൊണ്ടു മാത്രം ക്രൂരതയാവില്ല. തുടര്‍ച്ചയായ തല്ലും പീഡനവും മൂലം ജീവിതം അസഹനീയമായതിന് തെളിവുണ്ടെങ്കിലേ ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കൂ.


1996-ല്‍ വല്‍സാഡിലെ പഹാഡ്പാഡയില്‍ ഭാര്യ പ്രമീള ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ദിലീപ് വര്‍ളിയെ സെഷന്‍സ് കോടതി 2003-ലാണ് ശിക്ഷിച്ചത്.

Tags