കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി; മൂക്ക് കടിച്ചുപറിച്ച് ഭർത്താവ്

Husband chases wife to meet lover, catches her; bites off her nose
Husband chases wife to meet lover, catches her; bites off her nose

ലഖ്‌നൗ: കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭർത്താവ്   . ബുധനാഴ്ച ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാം ഖിലാവനെ ഹരിയവാൻ പോലീസ് കസ്റ്റഡിയിലെടുത്തു.

tRootC1469263">


ഒരേ ഗ്രാമത്തിൽ താമസിക്കുന്ന കാമുകനെ കാണാൻ യുവതി ഭർത്താവറിയാതെ പോയപ്പോഴായിരുന്നു സംഭവം. എന്നാൽ, രാം ഖിലാവൻ ഭാര്യയെ പിന്തുടരുന്നുണ്ടായിരുന്നു. യുവതിയും കാമുകനും കണ്ടുമുട്ടിയതിനു പിന്നാലെ രാം ഖിലാവനും ഭാര്യയുമായി തർക്കമുണ്ടായി. തുടർന്ന് ദേഷ്യംവന്ന ഇയാൾ ഭാര്യയുടെ മുക്ക് കടിച്ചുപറിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഹരിയവാൻ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തി യുവതിയെ ആദ്യം ഹർദോയ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എന്നാൽ, പരിക്ക് ഗുരുതരമായതിനാൽ, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലഖ്നൗവിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് നരേന്ദ്ര കുമാർ പറഞ്ഞു.

Tags