‘ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല, പാസ്‌പോർട്ടിന് ഭർത്താവിന്റെ ഒപ്പ് വേണമെന്നത് ഞെട്ടിക്കുന്നു’ ; മദ്രാസ് ഹൈക്കോടതി

madras highcourt
madras highcourt

ചെന്നൈ : ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്‌പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് നിർബന്ധമല്ല. ഭർത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. പാസ്‌പോർട്ടിന് ഭർത്താവിന്റെ ഒപ്പ് വേണമെന്ന റീജണൽ പാസ്‌പോർട്ട് ഓഫീസരുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

tRootC1469263">

വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ല. ഇത് സ്ത്രീശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന കാലത്ത് പുരുഷാധിപത്യത്തിന്റെ ഭാഷയാണ് ഓഫീസർ ഉപയോഗിച്ചത്. യുവതിയുടെ അപേക്ഷയിൽ ഉടൻ തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടു.

Tags