മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീ കൊളുത്തി ഭര്‍ത്താവ്; തടഞ്ഞ മകളേയും തീയിലേക്ക് തള്ളിയിട്ടു
വെങ്കിടേഷിന് ഭാര്യ ത്രിവേണിയുടെ മേല്‍ ഉണ്ടായിരുന്ന സംശയമാണ് ദാരുണ സംഭവത്തിലേക്ക് വഴിവെച്ചത്
ഹൈദരാബാദിലെ നല്ലകുണ്ടയില്‍ മക്കളുടെ മുന്നില്‍ വെച്ച് ഭർത്താവ് തീകൊളുത്തിയതിനെ തുടർന്ന് യുവതി പൊള്ളലേറ്റു മരിച്ചു.മകളേയും തീയിലേക്ക് തള്ളിയിട്ട പ്രതി വെങ്കടേഷ് ഓടി രക്ഷപ്പെട്ടു.ഡിസംബർ 24ന് രാത്രി കുട്ടികളുടെ മുന്നില്‍ വെച്ച് വെങ്കടേഷ് ത്രിവേണിയെ ആക്രമിക്കുകയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
tRootC1469263">മകള്‍ അമ്മയെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍, അവളെയും തീയിലേക്ക് തള്ളിയിട്ട ശേഷം വെങ്കടേഷ് ഓടി രക്ഷപ്പെട്ടു.നിലവിളി കേട്ട് അയല്‍ക്കാർ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ ത്രിവേണി മരിച്ചിരുന്നു. നിസാര പരിക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെട്ട അവരുടെ മകളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
വെങ്കിടേഷിന് ഭാര്യ ത്രിവേണിയുടെ മേല്‍ ഉണ്ടായിരുന്ന സംശയമാണ് ദാരുണ സംഭവത്തിലേക്ക് വഴിവെച്ചത്.പ്രണയിച്ച് വിവാഹിതരായ വെങ്കടേഷിനും ത്രിവേണിക്കും മകളെ കൂടാതെ ഒരു മകൻ കൂടെയുണ്ട്. സംശയ രോഗത്തെ തുടർന്ന് ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതിനെ തുടർന്ന് പീഡനം സഹിക്കാനാവാതെ ത്രിവേണി അടുത്തിടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് താൻ മാറുമെന്ന് ബോധ്യപ്പെടുത്തി വെങ്കിടേഷ് ത്രിവേണിയെ തിരിച്ചു കൊണ്ടു വന്നതിന് ശേഷമാണ് സംഭവം.
.jpg)


