സൂറത്തില്‍ ഭാര്യയെകൊന്ന് പെട്ടിയിലാക്കി സിമന്റ് ഒഴിച്ചുവെച്ച് ഭർത്താവ്
ശില്‍പയുടെ മൃതദേഹം വിശാല്‍ ഒരു മരപ്പെട്ടിയിലാക്കി സലാബത്പുരയിലെ പഴയ വീട്ടില്‍ കൊണ്ടുവെക്കുകയായിരുന്നു.
സൂറത്തിലെ ഗോദാദര പ്രദേശത്ത് മകനോടൊപ്പമായിരുന്നു ദമ്ബതികളുടെ താമസം. 15 വർഷം മുമ്ബായിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രില്‍ 20ന് ഗോദാധര പൊലീസ് സ്റ്റേഷനില്‍ ഭാര്യയെ കാണാനില്ലെന്ന് വിശാല്‍ തന്നെ പരാതി നല്‍കുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ മകന് വേണ്ടി വിശാല്‍ എഴുതിയ കത്ത് കാണാതായതോടെ പൊലീസിന് സംശയം ഉടലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഡോക്ടറുടെ മൃതദേഹം ഇവരുടെ പഴയ വീട്ടില്‍നിന്ന് കണ്ടെത്തിയതായി സലാബത്പുര പൊലീസ് ഇൻസ്പെക്ടർ ആർ.എ. ജഡേജ പറഞ്ഞു.
പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു. നിലവില്‍ അയാള്‍ ഒളിവിലാണ്. കൊലപാതകത്തിന് പിന്നിലെ കാരണവും കുറ്റകൃത്യത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്താൻ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
.jpg)

