വീട്ടമ്മയെ മകന്റെ മുന്നില്‍ വെച്ച് ഭര്‍ത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി
മദ്യത്തിന് അടിമയായ മഹേഷിന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെയാണ് സുധ മകനോടൊപ്പം അമ്മയുടെ വീട്ടിലേക്ക് മാറിയത്.
ബെംഗളൂരു: പിണക്കം അവസാനിപ്പിച്ച് കൂടെ വരണമെന്ന ആവശ്യം നിരസിച്ചതിനെത്തുടർന്ന് നഞ്ചൻകോട്ടില്‍ ഭർത്താവ് ഭാര്യയെ പട്ടിക കഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തി.കലാലെ സ്വദേശിനിയായ സുധ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് മഹേഷിനെ (35) പൊലിസ് അറസ്റ്റ് ചെയ്തു.
tRootC1469263">13 വർഷം മുമ്ബാണ് ഇവരുടെയും വിവാഹം. എന്നാല്‍ മഹേഷിന്റെ മദ്യപാനത്തെയും ഗാർഹിക പീഡനത്തെയും തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. മദ്യത്തിന് അടിമയായ മഹേഷിന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെയാണ് സുധ മകനോടൊപ്പം അമ്മയുടെ വീട്ടിലേക്ക് മാറിയത്.
പലതവണ തിരികെ വരണമെന്ന് മഹേഷ് ആവശ്യപ്പെട്ടെങ്കിലും ക്രൂരമായ മർദ്ദനം ഭയന്ന് സുധ ഇതിന് തയ്യാറായിരുന്നില്ല. ഒരാഴ്ച മുൻപും മഹേഷ് വീട്ടിലെത്തി സുധയെ നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല.ഇന്ന് രാവിലെ സുധ താമസിക്കുന്ന വീട്ടിലെത്തിയ മഹേഷ് വീണ്ടും തർക്കത്തിലേർപ്പെട്ടു. വാക്കുതർക്കം രൂക്ഷമായതോടെ സമീപത്തിരുന്ന പട്ടിക കഷ്ണമെടുത്ത് സുധയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുധ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മഹേഷിനെ തടഞ്ഞുവെച്ച് പൊലിസില്‍ ഏല്‍പ്പിച്ചത്.
.jpg)


