ഭാര്യ എറിഞ്ഞ മൊബൈല്‍ ഫോണ്‍ തലയില്‍ കൊണ്ട് ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് മരിച്ചു

crime

തർക്കത്തിനിടെ കോപാകുലയായ ഭാര്യ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഭർത്താവിന്റെ തലയിലേക്ക് ശക്തമായി എറിയുകയായിരുന്നു

ഭുവനേശ്വർ കുടുംബവഴക്കത്തിനിടെ ഭാര്യ മൊബൈല്‍ ഫോണ്‍ എടുത്ത് തലക്ക് എറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റ ഭർത്താവ് മരിച്ചു.ഒഡിഷയിലെ ബലാംഗിർ ജില്ലയിലെ ചിംനിഭാട്ടി പാടയിലാണ് ഞാട്ടിക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ വാക്കുതർക്കം ഉണ്ടായത്.

തർക്കത്തിനിടെ കോപാകുലയായ ഭാര്യ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഭർത്താവിന്റെ തലയിലേക്ക് ശക്തമായി എറിയുകയായിരുന്നു. ഫോണ്‍ തലയില്‍ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ബലാംഗിർ ജില്ലാ ആസ്ഥാന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് വ്യക്തമാക്കിയതിനെത്തുടർന്ന് ഡോക്ടർമാർ ഡിസ്ചാർജ് ചെയ്തു. എന്നാല്‍, വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. ബന്ധുക്കള്‍ ഉടൻ തന്നെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികള്‍ സ്വീകരിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Tags