മുട്ടക്കറി ഉണ്ടാക്കിനൽകിയില്ല, ഭാര്യയുമായുള്ള തർക്കത്തിനൊടുവിൽ പിന്നാലെ ഭർത്താവ് ജീവനൊടുക്കി
ലക്‌നൗ: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിനെത്തുടർന്ന് ഭാര്യയുമായി ഉണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ജീവനൊടുക്കിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാണ്ടയിലാണ് സംഭവം. ശാന്തി നഗർ മേഖലയിലെ ശുഭം എന്ന 28കാരനാണ് ആത്മഹത്യ ചെയ്തത്.
പെയിന്റിങ് തൊഴിലാളിയായിരുന്നു ശുഭം. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ ശുഭം ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി നൽകാൻ ആവശ്യപ്പെടുന്നയിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ഭാര്യ ഇത് ഉണ്ടാക്കിനൽകിയില്ല. മാത്രമല്ല, ശുഭം വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കഴിക്കാനും ഭാര്യ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ ഇരുവരും വീടിന് പുറത്തുവെച്ച് തർക്കമുണ്ടായി. ശേഷമാണ് ശുഭം മുറിയിൽ കയറി തൂങ്ങിമരിച്ചത്.
അപമാനം സഹിക്കവയ്യാതെയാണ് മകൻ ജീവനൊടുക്കിയത് എന്നാണ് ശുഭത്തിന്റെ അമ്മയുടെ ആരോപണം. മുട്ടക്കറി ഉണ്ടാക്കിനൽകില്ല എന്ന് ഭാര്യ പറഞ്ഞതിന് പിന്നാലെ ശുഭം തന്നെ കറിയുണ്ടാക്കി. പിന്നാലെ ഇരുവരും തമ്മിൽ പൊതുമധ്യത്തിൽ, ആളുകൾ കാണുന്ന തരത്തിലാണ് തർക്കമുണ്ടായത്. മകൻ ഇത് അപമാനമായി തോന്നിയെന്നും പിന്നീട് മകന് കടുത്ത മാനസിക സംഘർഷം അനുഭവപ്പെട്ടിരുന്നുവെന്നും അമ്മ പറയുന്നു. ഇതിന് പിന്നാലെയാണ് ശുഭം ജീവനൊടുക്കിയത്.
.jpg)


