ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ മൂന്ന് മരണം
തഞ്ചാവൂരിലും തൂത്തുക്കുടിയിലുമായി വീടിന്റെ ചുവരിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു
ഡിറ്റ് വാ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ മൂന്ന് മരണം. ഡെല്‍റ്റ ജില്ലകളില്‍ കനത്ത മഴയില്‍ വ്യാപക കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെന്നൈ അടക്കം വടക്കന്‍ ജില്ലകളില്‍ നാളെ രാവിലെ വരെ മഴ തുടരും. തഞ്ചാവൂരിലും തൂത്തുക്കുടിയിലുമായി വീടിന്റെ ചുവരിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. തഞ്ചാവൂരില്‍ അച്ഛനമ്മമാര്‍ക്കും സഹോദരിക്കും ഒപ്പം കിടന്നുറങ്ങുകയായിരുന്നു രേണുക ദേവി എന്ന ഇരുപതുകാരിയാണ് മരിച്ചത്.
tRootC1469263">മയിലാടുതുറയില്‍ കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി പ്രതാപ് എന്ന യുവാവിനും ജീവന്‍ നഷ്ടമായി.
150 ലേറെ കന്നുകാലികള്‍ ചത്തതായും 234 വീടുകള്‍ തകര്‍ന്നതായും തമിഴ്‌നാട് റവന്യൂമന്ത്രി പറഞ്ഞു.
നാഗപ്പട്ടണത്തും മയിലാടുതുറൈയിലും രാമനാഥപുരത്തും ആയിരത്തിലേറെ ഹെക്ടര്‍ കൃഷിഭൂമിയില്‍ വെള്ളം കയറിയിട്ടുണ്ട്. പുതുച്ചേരിയില്‍ മഴയും കാറ്റും ശക്തമായതോടെ ബീച്ചുകളില്‍ നിന്ന് ആളുകളെ മാറ്റി. ശ്രീലങ്കയിലേക്കുള്ള വിമാനങ്ങള്‍ അടക്കം ചെന്നൈയില്‍ നിന്നുള്ള 50 ലധികം സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. ശ്രീലങ്ക വിട്ട്, ഇന്ത്യന്‍ തീരത്തോട്അടുക്കുമ്പോഴേക്കും ദുര്‍ബലമായ ഡിറ്റ് വാ വൈകീട്ടോടെ അതിതീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് പ്രവചനം. വടക്കന്‍ തമിഴ്‌നാട് തീരത്ത് നിന്ന് 25 മുതല്‍ 50 കിലോമീറ്റര്‍ അകലെയായി ബംഗാള്‍ ഉള്‍ക്കടലിലൂടെ ആന്ധ്ര തീരത്തേക്ക് ഡിറ്റ് വാ നീങ്ങും.
.jpg)


