മനുഷ്യക്കടത്ത് കേസ്; എട്ട് ബംഗ്ലാദേശികൾ ഉൾപ്പെടെ ഒൻപത് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈദരാബാദ് എൻഐഎ കോടതി

2019 human trafficking case; Hyderabad NIA court sentences nine people, including eight Bangladeshis, to life imprisonment

ന്യൂഡൽഹി: ബംഗ്ലാദേശ് സ്വദേശിനികളെ ഉൾപ്പെടുത്തി 2019ൽ നടന്ന മനുഷ്യക്കടത്ത് കേസിൽ എട്ട് ബംഗ്ലാദേശികൾ ഉൾപ്പെടെ ഒൻപത് പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഹൈദരാബാദിലെ എൻഐഎ കോടതിയുടേതാണ് വിധി.

പ്രതികൾക്ക് 1.37 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധികം തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. ശിക്ഷിക്കപ്പെട്ട ഒൻപത് പേരിൽ ഒരാൾ ഇന്ത്യക്കാരനാണ്. റുഹുൽ അമീൻ ധാലി, മുഹമ്മദ് യൂസഫ് ഖാൻ, ഖദീജ ഷെയ്ഖ്, മുഹമ്മദ് റാണ ഹുസൈൻ, മുഹമ്മദ് അൽ മാമുൻ, സോജിബ് ഷെയ്ഖ്, സുരേഷ് കുമാർ ദാസ്, മുഹമ്മദ് അബ്ദുല്ല മുൻഷി, മുഹമ്മദ് അയൂബ് ഷെയ്ഖ് എന്നിവരാണ് പ്രതികൾ.
 

Tags