ബെംഗളൂരുവില്‍ വൻ ലഹരിവേട്ട ; പിടിയിലായവരില്‍ സിഖ് പുരോഹിതനും

drug arrest

 ബെംഗളൂരുവില്‍ വൻ ലഹരിവേട്ട. രണ്ട് വ്യത്യസ്സ സംഭവങ്ങളിലായി വിദേശ പൗരൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി.പിടിയിലായവരില്‍ ഒരാള്‍ സിഖ് പുരോഹിതനാണ്. രണ്ടുകോടി രൂപ വില വരുന്ന എംഡിഎംയും 162 ഗ്രാം ഹെറോയിനും പൊലീസ് പിടിച്ചെടുത്തു. കോടികളുടെ ലഹരിവേട്ടയാണ് ബെംഗളൂരുവില്‍ രണ്ട് പൊലീസ് സ്റ്റേഷനുകളുടെ പരിധികളിലായി നടന്നത്. വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ ലഹരി വില്‍പന നടത്തിയിരുന്ന വിദേശ പൗരനാണ് പിടിയിലായവരില്‍ ഒരാള്‍. ബിസിനസ് വീസയില്‍ ഇന്ത്യയിലെത്തി, ദില്ലിയിലും മുംബൈയിലും ഉള്‍പ്പെടെ വസ്ത്ര വ്യാപാരം നടത്തിയിരുന്നു ഇയാള്‍.

കഴിഞ്ഞ വർഷത്തോടെ ബെംഗളൂരുവില്‍ എത്തിയാണ് ഇയാള്‍ ലഹരി വില്‍പനയിലേക്ക് തിരിഞ്ഞത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുമ്പോള്‍ രണ്ട് കോടിയിലേറെ രൂപ വിലവരുന്ന രണ്ട് കിലോ എംഡിഎംഎ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. യെലഹങ്ക പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു സംഭവത്തില്‍ ഉത്തർപ്രദേശില്‍ പുരോഹിതനായി ജോലി ചെയ്തിരുന്ന ബല്‍ജിത്തിനെയും കൂട്ടാളി അരുണ ജോഷിയെയും പിടികൂടിയത് ആഡുഗോഡി പൊലീസാണ്. 

Tags