പിടിക്കപ്പെടാതെ എങ്ങനെ കൊലപാതകം നടത്താം ; കേതനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ആസൂത്രണം നടത്തിയത് ഇന്റര്‍നെറ്റിലൂടെ

pune murder

പിടിക്കപ്പെടാതെ എങ്ങനെ കൊലപാതകം നടത്താം, മൊബൈല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യപ്പെടാതെ എങ്ങനെ സൂക്ഷിക്കാം തുടങ്ങിയ കാര്യങ്ങളാണ് പ്രതി സിയയുടെ ഫോണിലെ സേര്‍ച്ച് ഹിസ്റ്ററിയില്‍ പ്രധാനമായും ഉണ്ടായിരുന്നത്.

പുനെയിലെ യുവ വ്യവസായി കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ആസൂത്രണം നടത്തിയത് ഇന്റര്‍നെറ്റിലൂടെയെന്ന് പൊലീസ് കണ്ടത്തല്‍. ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ച പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊലപാതകത്തിന് മുന്‍പ് സിയ നിയമ വിദഗ്ദരുമായി സംസാരിച്ചിരുന്നുവെന്നും പൊലീസ് കണ്ടത്തിയിട്ടുണ്ട്.

പിടിക്കപ്പെടാതെ എങ്ങനെ കൊലപാതകം നടത്താം, മൊബൈല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യപ്പെടാതെ എങ്ങനെ സൂക്ഷിക്കാം തുടങ്ങിയ കാര്യങ്ങളാണ് പ്രതി സിയയുടെ ഫോണിലെ സേര്‍ച്ച് ഹിസ്റ്ററിയില്‍ പ്രധാനമായും ഉണ്ടായിരുന്നത്. ചാറ്റ് ജി പി ടിയിലും, ഗൂഗിളിലും, യൂട്യൂബിലും എന്തിനേറെ ഡാര്‍ക്ക് വെബിലും സിയ കഴിഞ്ഞ ആറുമാസത്തിലേറെയായി തിരഞ്ഞിരുന്നത് ഈ കാര്യങ്ങള്‍ മാത്രം. ഒപ്പം സിയ നിയമ വിദഗ്ദരുമായി സംസാരിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടത്തിയിട്ടുണ്ട്.

കൊലപാതകത്തിനായി നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരും അറിയാതിരിക്കാന്‍ കഴിഞ്ഞ മൂന്ന് മാസക്കാലയളവിലുള്ള ചാറ്റുകളും വോയ്‌സ് നോട്ടുകളും സിയയും ചേതനും ഫോണുകളില്‍നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഇവ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുത്തതോടെയാണ് കൃത്യമായി ആസൂത്രണം ചെയ്ത് സിയയും ചേതനും കൊലപാതകം നടത്തിയതെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. കൊലപാതകത്തിന് 34 മിനിറ്റ് മുമ്പ് സിയ ചേതനെ ഫോണ്‍ ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പ്രതികളായ സിയയും ചേതനും കൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ച ആഡംബര കാറും, കേതന്‍ വിവാഹ നിശ്ചയ വേളയില്‍ സിയയ്ക്ക് സമ്മാനിച്ച വിലകൂടിയ വജ്രാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Tags