ഹോട്ടലില്‍ തീപിടുത്തത്തില്‍ ജീവനക്കാരന് ദാരുണാന്ത്യം; 4 ജീവനക്കാര്‍ക്ക് പരിക്കേറ്റു
Updated: May 9, 2026, 13:59 IST
മറ്റ് നാലു ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തെലങ്കാന: ബെംഗളൂരു നാഗർഭാവിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ജീവനക്കാരന് ദാരുണാന്ത്യം. പുലർച്ചെയുണ്ടായ തീപിടിത്തത്തിലാണ് രാജ്കുമാർ എന്ന നാല്‍പ്പത്തിയേഴുകാരനായ ജീവനക്കാരൻ മരിച്ചത്.
മറ്റ് നാലു ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാഗർഭാവി ദുർഗാ ശ്രീ ഗ്രാൻഡ് എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയില്‍ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
.jpg)

