ഖേലോ ഇന്ത്യ പോലുള്ള പദ്ധതികൾ കായികപ്രതിഭകളെ കണ്ടെത്താൻ സഹായിക്കുന്നു , 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ പരിശ്രമിക്കും – മോദി

narendra modi

വാരാണസി: 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ശക്തിയോടെ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ കായികമത്സരങ്ങൾ രാജ്യത്ത് സംഘടിപ്പിക്കുന്നതിലൂടെ കൂടുതൽ കായികതാരങ്ങൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിൽ 72-ാമത് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

tRootC1469263">

യുവതാരങ്ങളെ ഒളിമ്പിക്സിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ഖേലോ ഇന്ത്യ പോലുള്ള പദ്ധതികൾ കായികപ്രതിഭകളെ കണ്ടെത്താൻ സഹായിക്കുന്നുണ്ട്. കായികതാരങ്ങൾക്ക് മികച്ച അവസരങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.
 

Tags