മുഖംമൂടി ധരിച്ചെത്തിയ ആളുകള്‍ തന്റെ ഭാര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് മൊഴി ; പൊലീസ് അന്വേഷണത്തില്‍ കൊലയാളി ഭര്‍ത്താവെന്ന് തെളിഞ്ഞു


ഇയാള്‍ക്ക് തോക്ക് എത്തിച്ചുനല്‍കിയ ആളെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ഹരിയാനയില്‍ നൂഹ് ജില്ലയിലാണ് സംഭവം. വെടിയുതിര്‍ത്താണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ഇനായത്ത് എന്നയാളാണ് പൊലീസ് പിടിയിലായത്. ഇയാള്‍ക്ക് തോക്ക് എത്തിച്ചുനല്‍കിയ ആളെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാല്‍ ചൊവ്വാഴ്ച രാത്രി മുഖംമൂടി ധരിച്ചെത്തിയ ആളുകള്‍ തന്റെ ഭാര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് കാണിച്ച് ഇയാള്‍ പൊലീസിനെ സമീപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യലില്‍ 25കാരിയായ യുവതി സുന്നത്തിയെ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഇനായത്തിന് നാടന്‍ തോക്ക് നല്‍കിയ കൂട്ടുപ്രതി ഷാക്കിറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായുള്ള ഏറ്റമുട്ടലില്‍ ഷാക്കിറിന് കാലില്‍ വെടിയേറ്റിരുന്നു. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു. ഷാക്കിറിന്റെ പേരില്‍ കവര്‍ച്ച, മോഷണം, അനധികൃത ആയുധങ്ങള്‍ കൈവശം വച്ചത് തുടങ്ങി മറ്റ് കേസുകള്‍ നേരത്തെ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.