ഉറങ്ങിക്കിടന്ന ഭാര്യയേയും ഏഴുമാസം പ്രായമുള്ള കുഞ്ഞിനേയും ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി ; പ്രതി പൊലീസില്‍ കീഴടങ്ങി

dead

സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി പിന്നീട് പൊലീസില്‍ കീഴടങ്ങി.

കര്‍ണാടകയിലെ ബെല്ലാരിയില്‍ ഭാര്യയെയും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ഉറങ്ങി കിടക്കുമ്പോള്‍ ഇരുവരെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി പിന്നീട് പൊലീസില്‍ കീഴടങ്ങി.


വ്യാഴാഴ്ച രാത്രി രാജേശ്വരിയും കുഞ്ഞും ഉറങ്ങിക്കിടക്കുമ്പോഴാണ് ഭര്‍ത്താവ് ഹൊന്നൂര്‍ സ്വാമി വലിയ ചുറ്റിക ഉപയോഗിച്ച് ഇരുവരെയും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ സംശയിച്ചാണ് ഇയാള്‍ ഈ ക്രൂരത ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 5 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടാകുമായിരുന്നു. കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു പ്രതി.

പിന്നീട് ഭാര്യയുടെ പ്രകോപിതരായ ബന്ധുക്കള്‍ ആക്രമിക്കുമെന്ന് ഭയന്ന് ബല്ലാരി എ പി എം സി പൊലീസ് സ്റ്റേഷനിലെത്തി ഹൊന്നൂര്‍ സ്വാമി കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. രാജേശ്വരിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ വലിയ രീതിയിലുള്ള പ്രതിഷേധം നടത്തി.

Tags