ഇന്ത്യയെ പാകിസ്താനാക്കി മാറ്റാനുള്ള പദ്ധതിയെ പ്രതിരോധിക്കാൻ ഹിന്ദുക്കൾ കുറഞ്ഞത് മൂന്നോ നാലോ കുട്ടികൾക്ക് ജന്മം നൽകണം ; ബിജെപി നേതാവ്
ഇന്ത്യയെ പാകിസ്താനാക്കി മാറ്റാനുള്ള പദ്ധതിയെ പ്രതിരോധിക്കാൻ ഹിന്ദുക്കൾ കുറഞ്ഞത് മൂന്നോ നാലോ കുട്ടികൾക്ക് ജന്മം നൽകണമെന്ന് ബിജെപി നേതാവ് നവനീത് റാണ. ഇതോടെ വലിയ രാഷ്ട്രീയ വിവാദത്തിനാണ് നവനീത് റാണ തിരികൊളുത്തിയിരിക്കുന്നത്. 'നോക്കൂ, ഈ ആളുകൾ പരസ്യമായി പറയുകയാണ് അവർക്ക് നാല് ഭാര്യമാരും 19 കുട്ടികളുമുണ്ടെന്ന്. എല്ലാ ഹിന്ദുക്കളോടും ഞാൻ അഭ്യർഥിക്കുകയാണ്. നമ്മൾ കുറഞ്ഞത് മൂന്ന്, നാല് കുട്ടികളെയെങ്കിലും ജനിപ്പിക്കണമെന്ന് ഞാൻ പറയുന്നു. ഹിന്ദുസ്ഥാനെ പാകിസ്താൻ ആക്കി മാറ്റാനുള്ള പദ്ധതിയെ പ്രതിരോധിക്കാൻ ഹിന്ദുക്കൾ കുറഞ്ഞത് മൂന്നോ നാലോ കുട്ടികളെ ജനിപ്പിക്കണം', നവനീത് റാണ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
tRootC1469263">'അദ്ദേഹം ഒരു ഇസ്ലാം മത പണ്ഡിതനാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് എനിക്കറിയില്ല. പക്ഷെ അദ്ദേഹത്തിന് 19 കുട്ടികളും നാല് ഭാര്യമാരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുപ്പത് കുട്ടികൾ എന്ന ലക്ഷ്യം പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ധാരാളം കുട്ടികളെ ജനിപ്പിച്ചു കൊണ്ട് ഹിന്ദുസ്ഥാനെ പാകിസ്താനാക്കി മാറ്റാൻ അവർ പദ്ധതിയിടുന്നു. അപ്പോൾ നമ്മൾ എന്തിന് ഒരു കുട്ടി കൊണ്ട് മാത്രം തൃപ്തിപ്പെടുന്നു? അതുകൊണ്ട് നമ്മൾ മൂന്നോ നാലോ കുട്ടികൾക്ക് ജന്മം നൽകേണ്ടതുണ്ട്,' -റാണ കൂട്ടിച്ചേർത്തു.
.jpg)


