ഗണേശോത്സവ ആഘോഷത്തിനിടെ ഹി​ന്ദു ജാ​ഗ​ര​ണ​വേ​ദി നേ​താ​വി​നെ കൊ​ലപ്പെടുത്തിയ സംഭവം ​; ​പ്രതികൾക്ക് ജീവപര്യന്തം

court

 മംഗളൂരു: 2019 സെപ്റ്റംബർ മൂന്നിന് സാംപ്യയിൽ ഗണേശോത്സവ ആഘോഷത്തിനിടെ ഹിന്ദു ജാഗരണ വേദികെ ജനറൽ സെക്രട്ടറി കാർത്തിക് സുവർണ മെർലയെ (27) കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പുത്തൂരിലെ അഞ്ചാം അഡീ. ജില്ല സെഷൻസ് കോടതി ജഡ്ജി സദാനന്ദ നാഗപ്പ നായിക്.

ജീവപര്യന്തം തടവിന് ശിക്ഷിച്ചു.ഉള്ളാളിൽ നിന്നുള്ള പ്രീതേഷ് ഷെട്ടി(37), സാംപ്യയിൽ നിന്നുള്ള കിരൺ റൈ(36) എന്നിവർക്കാണ് ശിക്ഷ.ഇരുവർക്കും കോടതി മൂന്ന് ലക്ഷം രൂപ വീതം പിഴയും വിധിച്ചു.കേസിൽ നാല് പ്രതികളുണ്ടായിരുന്നു. രണ്ടാം പ്രതിയായ ചരൺരാജ് റൈ 2022 ജൂണിൽ കൊല്ലപ്പെട്ടു, നാലാം പ്രതിയായ മംഗളൂരു അത്താവറിലെ സ്റ്റീവൻ മൊന്തേറോയെ കുറ്റവിമുക്തനാക്കി.

ശിക്ഷിക്കപ്പെട്ട പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴയിൽ 5.90 ലക്ഷം രൂപ കാർത്തിക് മെർലയുടെ മാതാവിന് നൽകാൻ കോടതി ഉത്തരവിട്ടു. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജയന്തി ഭട്ട് ഹാജരായി.

Tags