പാതയിലെ നെയിംബോര്‍ഡില്‍ ഹിന്ദി ; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍

MLAs will now have government vehicles; Tamil Nadu Chief Minister Vijay makes big announcements

തമിഴ്, ഇംഗ്ലീഷ് ഭാഷയില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് ചട്ടം

ചെന്നൈ: സംസ്ഥാന പാതയിലെ നെയിംബോര്‍ഡില്‍ ഹിന്ദി ഉപയോഗിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്, ഇംഗ്ലീഷ് ഭാഷയില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് ചട്ടം. ഈ വ്യവസ്ഥ ലംഘിച്ചതിനാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഹൈവേ ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയും ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇത്തരം ചട്ടലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags