ഹിമാചൽ പ്രദേശിലെ മേഘവിസ്‌ഫോടനം ; 23 പേർ മരിച്ചു

Heavy rains: Orange alert in eight districts of Himachal Pradesh
Heavy rains: Orange alert in eight districts of Himachal Pradesh

ഹിമാചൽ പ്രദേശ്: സംസ്ഥാനത്ത് ഉണ്ടായ മേഘവിസ്‌ഫോടനം വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി സർക്കാർ അറിയിച്ചു. തുടർച്ചയായി മഴ പെയ്തതോടെ സംസ്ഥാനത്ത് പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതം തടസപ്പെടുകയും ചെയ്തു. പലയിടത്തും കെട്ടിടങ്ങൾ തകർന്നുവീണും അപകടങ്ങളുണ്ടായി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ 259 റോഡുകൾ അടച്ചതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ റിപ്പോർട്ട് ചെയ്തു.

tRootC1469263">

അതേസമയം മഴക്കെടുതിയിൽ ഇതുവരെ 23 പേർ മരിച്ചതായി സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഷിംലയിൽ ഇന്നലെ രാവിലെ അഞ്ചുനിലക്കെട്ടിടം തകർന്നുവീണു. ഏറ്റവും കൂടുതൽ നാശനഷ്ടനുമുണ്ടായത് മാണ്ഡിയിലാണ്.

മാണ്ഡിയിൽ പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായതാണ് റിപ്പോർട്ട്. ഇതേ തുടർന്ന് കുന്നിൻപ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പാതകളിലുമുള്ള യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഭരണകൂടം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags