താഴ്ന്ന വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികകളിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെ നിയമിക്കരുത് ; സുപ്രീം കോടതി

Supreme Court directs high courts to pronounce verdict within three months after hearing of cases

 ഡൽഹി : താഴ്ന്ന വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികകളിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെ നിയമിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. അർഹരായ ഉദ്യോഗാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം തസ്തികകളിൽ ഉയർന്ന യോഗ്യതയുള്ളവരെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഉയർന്ന യോഗ്യതയുള്ളവരുമായി മത്സരിക്കാൻ സാധിക്കാത്ത വിഭാഗങ്ങൾക്ക് അവസരം ഉറപ്പാക്കാൻ സർക്കാരിന് ഇത്തരം തസ്തികകൾ സംവരണം ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു.

തമിഴ്‌നാട്ടിലെ സിൻഡിക്കേറ്റ് ബാങ്കിൽ പത്താം ക്ലാസ് യോഗ്യത ആവശ്യമുള്ള അറ്റൻഡന്റ് തസ്തികയിലേക്ക് ബിരുദധാരിയായ ഒരാൾ അധികയോഗ്യത മറച്ചുവെച്ച് പ്രവേശനം നേടിയത് ചോദ്യം ചെയ്തുകൊണ്ടുള്ള കേസിലാണ് ഈ വിധി. ഇയാളെ ബാങ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നുവെങ്കിലും മദ്രാസ് ഹൈക്കോടതി പുനർനിയമനത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ, ‌ആ ഉത്തരവ് റദ്ദാക്കുകയും ബാങ്കിന്റെ നടപടി ശരിവെക്കുകയും ചെയ്തു. യോഗ്യതകൾ മറച്ചുവെച്ച് ജോലിയിൽ പ്രവേശിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി ആവർത്തിച്ചു വ്യക്തമാക്കി.

Tags