സഹപ്രവർത്തകയെ ബ്ലാക്ക് മെയില്‍ ചെയ്യാൻ ലേബര്‍ റൂമിലെ ബള്‍ബ് ഹോള്‍ഡറിനുള്ളില്‍ ഒളിക്യാമറ; ഡോക്ടര്‍ പിടിയില്‍
ക്ലിനിക്കിലെ ലേബർ റൂമിലെ ബള്‍ബ് ഹോള്‍ഡറിനുള്ളിലാണ് ഇയാള്‍ അതിവിദഗ്ധമായി സ്പൈ ക്യാമറ ഒളിപ്പിച്ചു വെച്ചത്. ലൈറ്റ് ഓണ്‍ ചെയ്യുമ്പോള്‍ ക്യാമറ പ്രവർത്തിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ പ്രസവമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍.പ്രതി കമല്‍ നന്ദ എന്ന ഡോക്ടര്‍ സഹപ്രവർത്തകയായ വനിതാ ഡോക്ടറോടുള്ള പ്രണയമാണ് ഇത്തരമൊരു കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. .
അന്വേഷണത്തിനിടെ 3,000-ത്തിലധികം വീഡിയോകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു..2023 മുതല്‍ കമല്‍ നന്ദ ഇത്തരത്തില്‍ രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു.
ക്ലിനിക്കിലെ ലേബർ റൂമിലെ ബള്‍ബ് ഹോള്‍ഡറിനുള്ളിലാണ് ഇയാള്‍ അതിവിദഗ്ധമായി സ്പൈ ക്യാമറ ഒളിപ്പിച്ചു വെച്ചത്. ലൈറ്റ് ഓണ്‍ ചെയ്യുമ്പോള്‍ ക്യാമറ പ്രവർത്തിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം.
വനിതാ ഡോക്ടറുടെയും മറ്റൊരു ഡോക്ടറുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ ശേഷം അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി .25 ലക്ഷം രൂപയാണ് പ്രതി ആവശ്യപ്പെട്ടത്. ഇതിനോടകം 50,000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്താൻ ചില പ്രാദേശിക ഇടനിലക്കാരെയും വ്യാജ മാധ്യമപ്രവർത്തകരെയും ഇയാള്‍ ഉപയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പന്ത്രണ്ടോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
.jpg)


