കനത്ത മഴ; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

D

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് വിമാനസര്‍വീസുകളെ ബാധിച്ചു

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക മഴ. ശക്തമായ മഴയും കാറ്റും ഇടിമിന്നലും കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് വിമാനസര്‍വീസുകളെ ബാധിച്ചു. നിരവധി റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ ഗതാഗതം മുടങ്ങി.

 ഡല്‍ഹിക്കൊപ്പം ഉത്തര്‍പ്രദേശിലെ നോയ്ഡയും ഗാസിയാബാദിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags