ഉത്തരേന്ത്യയില്‍ കനത്ത മഴ; ഹിമാചലിലെയും ഉത്തരാഖണ്ഡിലെയും വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്

uttarakhand
uttarakhand

ഒഡിഷയില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശത്തെ സ്ഥലങ്ങള്‍ വെള്ളത്തിനടിയില്‍ ആയി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ഹിമാചലില്‍ 10 ജില്ലകളിലും ഉത്തരാഖണ്ഡില്‍ 7 ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രായത്തില്‍ കാണാതായ ഏഴ് തൊഴിലാളികയുള്ള തെരച്ചില്‍ ഇന്നും തുടരും

ഒഡിഷയില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശത്തെ സ്ഥലങ്ങള്‍ വെള്ളത്തിനടിയില്‍ ആയി. മദ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, ഹിമാചല്‍, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്രം കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

tRootC1469263">

കനത്ത മഴയെ തുടര്‍ന്ന് ചാര്‍ ധാം തീര്‍ത്ഥാടന യാത്ര നിര്‍ത്തിവച്ചിരിക്കുകയാണ്. തീര്‍ത്ഥാടകര്‍ ശ്രീനഗര്‍, രുദ്രപ്രയാഗ്, വികാസ്നഗര്‍, ബാര്‍കോട്ട് തുടങ്ങിയ സ്ഥലങ്ങളിലാണുള്ളത്. യമുനോത്രി, ഗംഗോത്രി ഹൈവേകള്‍ മണ്ണിടിച്ചിലില്‍ തടസപ്പെട്ടു. ഉത്തരകാശി, രുദ്രപ്രയാഗ്, ഡെറാഡൂണ്‍, തെഹ്രി, പൗരി, ചമ്പാവത്, ബാഗേശ്വര്‍, ഉദം സിംഗ് നഗര്‍, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Tags