മഴക്കെടുത്തി, അസമിൽ 95 മരണം; ഉത്തരേന്ത്യയില്‍ കനത്ത മഴ മുന്നറിയിപ്പ്
Updated: Aug 7, 2026, 10:09 IST
പതിനാല് ജില്ലകളിലായ 1,60,000 പേരെയാണ് മഴക്കെടുതി ബാധിച്ചത്.
ന്യൂഡല്‍ഹി: അസമില്‍ പ്രളയക്കെടുതിയില്‍ മരണം 95 ആയി ഉയര്‍ന്നു. ആറ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ കൂടിയത്. പതിനാല് ജില്ലകളിലായ 1,60,000 പേരെയാണ് മഴക്കെടുതി ബാധിച്ചത്.
ഗോലാഘട്ടില്‍ ഒരു മരണം സ്ഥിരീകരിച്ചു. മൊറിഗാവ് ജില്ലയിലാണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശിവസാഗറാണ് മഴക്കെടുതിയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ജില്ല. ലഖിംപൂര്‍, ചാരാഡിയോ, ബിസ്വനാഥ്, ധേമാജി, കാംരൂപ് മെട്രോപൊളിറ്റന്‍, സോണിത്പൂര്‍, തിന്‍സൂക്കിയ, നഗാവ്, ദറാങ്, കര്‍ബി ആംഗ്‌ലോങ്ങ്, ഉഡല്‍ഗുരി എന്നിവിടങ്ങളെയും പ്രളയം രൂക്ഷമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. 45 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,356 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
.jpg)

