ഉത്തർപ്രദേശിൽ ശക്തമായ മഴ ; മരണസംഖ്യ 117 ആയി

Heavy summer rains; widespread damage in the state

 ഉത്തർപ്രദേശിൽ ശക്തമായ മഴ, കൊടുങ്കാറ്റ്, ഇടിമിന്നൽ എന്നിവയെ തുടർന്ന് ഉണ്ടായ ദുരന്തത്തിൽ മരണസംഖ്യ 117 ആയി ഉയർന്നു. 200ലധികം പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. പ്രയാഗ്രാജ് ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടവും മരണവും റിപ്പോർട്ട് ചെയ്തത്. 

ഇവിടെ മാത്രം 21 പേർ മരിച്ചു. പ്രയാഗ്‌രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര തുടങ്ങിയ ജില്ലകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മഴക്കെടുതിയിൽ 227 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നതോടൊപ്പം 170ഓളം കന്നുകാലികളും ചത്തു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

Tags