മഴ കനക്കുന്നു : ഹിമാചൽ പ്രദേശിൽ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Heavy rains: Orange alert in eight districts of Himachal Pradesh
Heavy rains: Orange alert in eight districts of Himachal Pradesh

ഹിമാചൽ പ്രദേശ് : ഹിമാചൽ പ്രദേശിൽ മഴ കനക്കുന്നതിനാൽ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതേ തുടർന്ന് കാലാവസ്ഥ വകുപ്പ് വിവിധയിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം മേഘവിസ്‌ഫോടനത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

മഴ കനത്തതോടെ ചമ്പ, ഹാമിർപൂർ, കാംഗ്ര, കിന്നൗർ, കുളു, മാണ്ഡി, ഷിംല, സോളൻ എന്നീ ജില്ലകളില്ലാണ് ഓറഞ്ച അലർട്ട് പ്രഖ്യാപിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജൂലൈ 2 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലംപൂരിലും ബഞ്ചാറിലും 80 മില്ലീമീറ്ററിന് മുകളിലാണ് ഇന്നലെ മഴ രേഖപ്പെടുത്തിയത്.

tRootC1469263">

മൺസൂൺ സജീവമായതിനാൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ജലനിരപ്പ് ഉയരൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. വിനോദസഞ്ചാരികൾ ജലാശയങ്ങളിൽ നിന്നും ഉയർന്ന പ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags