കനത്ത മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ തീപിടിത്തം; നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്

D
D

കനത്ത മൂടല്‍മഞ്ഞില്‍ റോഡും എതിരെ വന്ന വാഹനവും കാണാതായി വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഡല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വൻ തീപിടിത്തം.ചൊവ്വാഴ്ച പുലർച്ചെ ഡല്‍ഹി-ആഗ്ര യമുന എക്സ്പ്രസ് വേയിലാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ നാല് പേർ മരിക്കുകയും 50 ഓളം പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

കനത്ത മൂടല്‍മഞ്ഞില്‍ റോഡും എതിരെ വന്ന വാഹനവും കാണാതായി വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ഒന്നിനു പുറകെ ഒന്നായി ബസുകളും കാറുകളും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ എല്ലാ വാഹനങ്ങള്‍ക്കും തല്‍ക്ഷണം തീപിടിച്ചു. വാഹനത്തിനുള്ളില്‍ യാത്രക്കാർ കുടുങ്ങിയത് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചു.

tRootC1469263">

വിവരമറിഞ്ഞ് അഗ്‌നിശമന സേനാ സംഘങ്ങളും, പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വാഹനങ്ങള്‍ കൂട്ടിയിടിച്ച ശേഷം തീപിടിച്ചതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി

Tags