കനത്ത മൂടൽ മഞ്ഞ് ; ഡൽഹിയിൽ യെല്ലോ അലേർട്ട്
Jan 6, 2025, 15:35 IST
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (ഐഎംഡി) കണക്കനുസരിച്ച്, ജനുവരി 6 മുതൽ 10 വരെ ഡൽഹിൽ 7 ഡിഗ്രി മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെ താപനില എത്തും. അതേസമയം ജനുവരി 11 ഓടെ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നാറിയിപ്പ് നൽകി.
അതേസമയം ഡഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ ഈ കാലാവസ്ഥാ പ്രദേശത്തെ വായു മലിനീകരണത്തിൽ ചെറിയതോതിൽ മാറ്റം നൽകുന്നുണ്ട്. എന്നിരുന്നാലും ജനങ്ങളോട്, പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ രോഗം ഉള്ളവരോട് CAQM ജാഗ്രത നിർദ്ദേശം നൽകി.