ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
Apr 24, 2026, 06:42 IST
വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും, മധ്യ, കിഴക്കന്‍ ഇന്ത്യയിലും താപനില 40 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും, മധ്യ, കിഴക്കന്‍ ഇന്ത്യയിലും താപനില 40 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. ദില്ലിയില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ കേരളത്തിലെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നു.
.jpg)

