ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം രൂക്ഷം ​​​​​​​

Extreme heat will continue in the state, with summer rains likely in isolated places

 ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം രൂക്ഷം

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷം. 50 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ അതീവ ജാഗ്രത പാലിക്കാനാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ നിർദ്ദേശം. ഈ മാസം 27 വരെ ഉഷ്ണ തരംഗം തുടരുമെന്നാണു മുന്നറിയിപ്പ്.

ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുകയാണ്. ദില്ലിയിൽ യെല്ലോ അലർട്ടും, ഉത്തർപ്രദേശിൽ പല മേഖലകളിലും റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദില്ലിയിലെ പല പ്രദേശങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു.

ഉത്തരേന്ത്യയിൽ കഴിഞ്ഞ ഒരാഴ്ചയയായി കടുത്ത ചൂട് അനുഭവപ്പെട്ടു വരുകയാണ്. സാധാരണക്കാരുടെ ദൈന്യന്തിന ജീവിതത്തെപ്പോലും ബാധിക്കുന്ന തരത്തിലാണ് കാലാവസ്ഥ മുന്നോട്ട് പോകുന്നത്. ആരോ​ഗ്യത്തിന് പോലും വെല്ലുവിളിയാകുന്ന തരത്തി ലെ ചൂടിന് എപ്പോൾ അറുതി വരുമെന്നതാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പും ​ദുരന്ത നിവാരണ അതോറിറ്റിയും ഉൾപ്പെടെ നോക്കിയിരിക്കുന്നത്.
 

Tags