ഉത്തർപ്രദേശിൽ വിവാഹവാർഷികാഘോഷത്തിനിടെ ഭർത്താവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു
Apr 4, 2025, 19:05 IST


ലഖ്‌നൗ: 25-ാം വിവാഹവാർഷികാഘോഷത്തിനിടെ ഭർത്താവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ബിസിനസുകാരനായ വസീം സർവത്താ(50)ണ് മരിച്ചത്.പിലിഭിത്ത് ബൈപാസ് റോഡിലെ ഒരു വേദിയിൽ വച്ചാണ് വസീം സർവത്തും ഭാര്യ ഫറയും വിവാഹവാർഷികാഘോഷം സംഘടിപ്പിച്ചത്.
ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ചടങ്ങുകൾക്കിടെ നൃത്തം ചെയ്യുകയായിരുന്ന വസീം സർവത്ത് കുഴഞ്ഞുവീഴുകയും ഉടൻ മരിക്കുകയുമായിരുന്നു.