ഹൃദയാഘാതം; പത്ത് വയസുകാരൻ മരിച്ചു

d

വീട്ടിലെ കട്ടിലില്‍ ഇരുന്ന് സ്മാർട്ട് ഫോണില്‍ റീല്‍‍സ് കാണുകയായിരുന്ന കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് പത്ത് വയസുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ അമോഹ ജില്ലയിലെ ജുഝേല സ്വദേശി മായങ്ക് ആണ് മരിച്ചത്.ധനൗര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തില്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

വീട്ടിലെ കട്ടിലില്‍ ഇരുന്ന് സ്മാർട്ട് ഫോണില്‍ റീല്‍‍സ് കാണുകയായിരുന്ന കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം വീട്ടുകാർ മറ്റ് തിരക്കുകളിലായിരുന്നു.

tRootC1469263">

മായങ്ക് വീണതുകണ്ട ഇവർ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലും പിന്നീട് ധനൗരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാഡീമിടിപ്പും രക്തസമ്മർദവുമുള്‍പ്പെടെ പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Tags