ജോലിയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചു ; ആറു മാസം ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്

murder

ഫരീദാബാദിലെ പഞ്ച്ശീല്‍ കോളനിയില്‍ ബുധനാഴ്ചയാണ് സംഭവം

ജോലിയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചെന്നാരോപിച്ച് ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഹരിയാനയിലെ ഫരീദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 26 കാരിയായ നേഹ കുമാരിയാണ് ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ ഭര്‍ത്താവ് അമിത് ഗുപ്തയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.


ഫരീദാബാദിലെ പഞ്ച്ശീല്‍ കോളനിയില്‍ ബുധനാഴ്ചയാണ് സംഭവം. ജോലിക്ക് പോകാന്‍ മടിയുള്ള വ്യക്തിയായിരുന്നു അമിത് ഗുപ്ത. ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. ആറു മാസം ഗര്‍ഭിണിയായ നേഹ കുമാരിയെ അമിത് മര്‍ദ്ദിച്ചു. പിന്നീട് ബക്കറ്റിലെ വെള്ളത്തില്‍ പല തവണ തല മുക്കിപിടിച്ച് ശ്വാസം മുട്ടിച്ചു. ഒടുവില്‍ കഴുത്തില്‍ ഷാള്‍ മുറിക്കി അമിത് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.
കൊലയ്ക്ക് ശേഷം അമിത് ഗുപ്ത ബന്ധുവിനെ ഫോണില്‍ വിളിച്ച് കാര്യങ്ങളെല്ലാം വിശദീകരിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത പ്രതി വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു. ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്താവ് അമിത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
 

Tags