കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടു ; വിസമ്മതിച്ചതോടെ രണ്ടുപേരെ കുത്തി വീഴ്ത്തി ; യുവാവ് പിടിയില്‍
ആക്രമണത്തില്‍ രാജ്കുമാര്‍ മിശ്ര ഗുരുതരമായി പരിക്കേറ്റപ്പോള്‍, മറ്റൊരു ഗാര്‍ഡായ സുബ്രതോ സെന്‍ക്ക് ചെറിയ പരിക്കുകളാണ് ഉണ്ടായത്.
മുംബൈയ്ക്കു സമീപമുള്ള മിറ റോഡില്‍ രണ്ട് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് നേരെയുണ്ടായ കത്തി ആക്രമണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡ് അന്വേഷണം ഏറ്റെടുത്തു. സംഭവം ഞായറാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് നടന്നത്.31 വയസ്സുള്ള സൈബ് സുബൈര്‍ അന്‍സാരി എന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ആദ്യം ഗാര്‍ഡുകളോട് അവരുടെ മതത്തെക്കുറിച്ച് ചോദിക്കുകയും തുടര്‍ന്ന് 'കലിമ' ചൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്ക് അത് പറയാന്‍ കഴിയാതിരുന്നതോടെ ഇയാള്‍ കത്തി ഉപയോഗിച്ച് ആക്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തില്‍ രാജ്കുമാര്‍ മിശ്ര ഗുരുതരമായി പരിക്കേറ്റപ്പോള്‍, മറ്റൊരു ഗാര്‍ഡായ സുബ്രതോ സെന്‍ക്ക് ചെറിയ പരിക്കുകളാണ് ഉണ്ടായത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഒന്നര മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഐഎസ്ഐഎസ് സംബന്ധമായ കുറിപ്പുകളും സംശയാസ്പദമായ ഉള്ളടക്കങ്ങളും കണ്ടെത്തിയതായി സൂചനകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടിഎസ് ഏറ്റെടുത്തത്
അക്രമത്തിന് പിന്നില്‍ മതപരമായോ അതീവാദപരമായോ പ്രേരണയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ്.
പഠനത്തിനായി യുഎസിലായിരുന്ന കുര്‍ള സ്വദേശിയായ സുബൈര്‍ അന്‍സാരി 2019ലാണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. നാലു മാസം മുമ്പ് വരെ ഒരു കോച്ചിങ് സെന്ററില്‍ അധ്യാപകനായിരുന്നു. വാടകയ്ക്കെടുത്ത ഫ്ളാറ്റില്‍ നിന്ന് മേയ് 5ന് ഒഴിയണമെന്ന് വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ആക്രമണം.
.jpg)

