തട്ടുകടയിലെ ചപ്പാത്തി ചുട്ടെടുക്കുന്നതിന് മുന്‍പ് അതില്‍ തുപ്പി; വീഡിയ വൈറാലയതിനെ തുടര്‍ന്ന് പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു
ഉടമയ്‌ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഫുഡ് സേഫ്റ്റി, ആരോഗ്യ വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി: തട്ടുകടയിലെ ചപ്പാത്തി ചുട്ടെടുക്കുന്നതിന് മുന്‍പ് അതില്‍ തുപ്പുന്ന വീഡിയ വൈറാലയതിനെ തുടര്‍ന്ന് പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹിമീററ്റ് റോഡിലുള്ള വര്‍ധമാന്‍പുരം പോലീസ് ഔട്ട്‌പോസ്റ്റിന് സമീപമുള്ള തട്ടുകടയിലായിരുന്നു സംഭവം .
പാചകക്കാരന്‍ മാവിലും ചപ്പാത്തിയിലും തുപ്പുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.തട്ടുകടയുടെ ലൈസന്‍സ് സംബന്ധിച്ച രേഖകള്‍ പരിശോധിക്കുമെന്നും സംഭവത്തില്‍ ഉടമയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്നും എസിപി അറിയിച്ചു
tRootC1469263">വീഡിയോ പ്രചരിച്ചതോടെ പ്രതിയെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുറാദ്‌നഗര്‍ സ്വദേശിയായ ജാവേദ് അന്‍സാരിയാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. 'ചിക്കന്‍ പോയിന്റ്' എന്ന് പേരുള്ള തട്ടുകട വസീം എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സൂര്യബാലി മൗര്യ പറഞ്ഞു.
സംഭവം നടക്കുമ്ബോള്‍ കടയുടമ സ്ഥലത്തുണ്ടായിരുന്നോയെന്നതും പോലീസ് അന്വേഷിച്ച് വരികയാണ്.ഉടമയ്‌ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഫുഡ് സേഫ്റ്റി, ആരോഗ്യ വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)


