ഹർജിയില്‍ തീരുമാനം ആകും വരെ നീലാങ്കരയിലെ വീട്ടില്‍ താമസിക്കാൻ അനുവദിക്കണണം;പുതിയ ഹർജിയുമായി വിജയ്‍യുടെ ഭാര്യ

TVK chief and actor Vijay's wife Sangeetha Sornalingam files for divorce

യുകെയില്‍ ജീവിച്ചിരുന്ന തനിക്ക്‌ ചെന്നൈയില്‍ വീടില്ല. ഭാര്യയുടെയും അമ്മയുടെയും എല്ലാ കടമകളും നിർവഹിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ വീട്ടില്‍ തുടരാൻ വിജയ് അനുവദിക്കുന്നില്ല എന്നും സംഗീത ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ചെന്നൈ: വിവാഹ മോചനത്തിനായുള്ള ഹർജിക്ക് പിന്നാലെ  ഹർജിയില്‍ തീരുമാനം ആകും വരെ നീലാങ്കരയിലെ വീട്ടില്‍ താമസിക്കാൻ അനുവദിക്കണമെന്നാണ് പുതിയ ഹർജിയുമായി നടനും ടിവികെ അധ്യക്ഷനുമായ വിജയ്‍യുടെ ഭാര്യ സംഗീത.

നടന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യ സംഗീത വിവാഹമോചനക്കേസ് നൽകിയത്. ഈ നടി തൃഷയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. 

tRootC1469263">

യുകെയില്‍ ജീവിച്ചിരുന്ന തനിക്ക്‌ ചെന്നൈയില്‍ വീടില്ല. ഭാര്യയുടെയും അമ്മയുടെയും എല്ലാ കടമകളും നിർവഹിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ വീട്ടില്‍ തുടരാൻ വിജയ് അനുവദിക്കുന്നില്ല എന്നും സംഗീത ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അല്ലെങ്കില്‍ വിജയ്‍യുടെ നിലയ്ക്കനുസരിച്ചുള്ള മറ്റൊരു വീട് ക്രമീകരിച്ച്‌ നല്‍കണം. കോടികള്‍ സമ്പാദ്യം ഉള്ള വിജയ് തനിക്കും മക്കള്‍ക്കും ന്യായമായി അർഹിക്കുന്നത് നല്‍കണം എന്നും സംഗീത ഹർജിയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം തൃഷയോടൊപ്പം ഒരുമിച്ച് വിവാഹത്തിൽ പങ്കെടുത്ത ചിത്രങ്ങൾ വൈറലായിരുന്നു. നിർമ്മാതാവ് കല്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സത്കാരത്തിനാണ് താരജോഡികൾ ഒന്നിച്ചെത്തിയത്. വിവാഹ മോചന വാർത്തകൾക്കിടെയാണ് താരങ്ങൾ ഒരുമിച്ചെത്തിയത് എന്നാണ് ശ്രദ്ധേയം.

Tags